BREAKING NEWS
dateTHU 21 NOV, 2024, 3:12 PM IST
dateTHU 21 NOV, 2024, 3:12 PM IST
back
Homeregional
regional
SREELAKSHMI
Mon Jul 22, 2024 01:55 PM IST
24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന് ;ഒടുവിൽ കാരണം കണ്ടെത്തി വിദഗ്ദ്ധ സമിതി
NewsImage

ഉത്തര്‍ പ്രദേശ്: 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തില്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി വ്യക്തമാക്കി.

 ഫത്തേപുര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദുബെയാണ് വീട്ടില്‍വെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും അതിന് തൊട്ടുമുമ്പ് തനിക്ക് കടിയേല്‍ക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് വിദഗ്ദ്ധ സമിതിയോട് പറഞ്ഞിരുന്നു.ജൂണ്‍ രണ്ടിന് രാവിലെ കിടക്കയില്‍ നിന്നെണീക്കുമ്പോഴാണ് വികാസിന് ആദ്യമായി കടിയേറ്റത്. യുവാവിനെ ഉടനെതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. 

നാലാം തവണയും കടിയേറ്റെന്ന്‌ വികാസ് പറഞ്ഞതോടെ വീട് മാറിത്താമസിക്കാന്‍ എല്ലാവരും ഉപദേശിച്ചു. തുടര്‍ന്ന് വികാസ് രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നിട്ടും കാര്യമുണ്ടായില്ല. അഞ്ചാം തവണയും പാമ്പ് കടിച്ചെന്ന് വികാസ് പറഞ്ഞു. ഇതോടെ യുവാവിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. ജൂലായ് ആറിന് തന്നെ വീണ്ടും പാമ്പ് കടിച്ചെന്ന് പറഞ്ഞ് വികാസ് രംഗത്തെത്തി. ഈ സമയങ്ങളിലെല്ലാം യുവാവുമായി മാതാപിതാക്കള്‍ ആശുപത്രിയിലെത്തി.ഇതോടെ ചികിത്സയ്ക്ക് പണമില്ലാതാകുകയും കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഡോക്ടര്‍മാരുടേയും ഫോറസ്റ്റ് ഓഫീസര്‍മാരുടേയും അഡിമിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരേയും വിളിച്ചുകൂട്ടി ഒരു വിദഗ്ദ്ധ സമിതിയുണ്ടാക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ രാജീവ് നായര്‍ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE