ചെന്നൈ: തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ ഗുരുതരാവസ്ഥയിലാണ്. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കേരള വിഷന്‍ കേബിള്‍ ടി.വി ഒപ്പേററ്റര്‍ ആണ് നിക്‌സന്‍. ഭാര്യ ജാനകി ഈറോഡ് ആര്‍ച്ചല്ലൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. കേരളത്തില്‍ നിന്നും ഈറോഡിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.