ശ്രീനഗര്‍: കടുത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ശ്രീനഗര്‍-ജമ്മു ദേശീയ പാതയും മുഗൾ റോഡും മഞ്ഞു വീഴ്ചയെ തുടര്‍ന്ന് അടച്ചിരുന്നു. ബാനിഹല്‍- ബാരാമുള്ള ഭാഗത്ത് ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.
ഈ ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച വെള്ളിയാഴ്ചയാണുണ്ടായത്. കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയ പാതയിലെ 2000 വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു. മഞ്ഞ് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മഞ്ഞില്‍ മൂടിയ വാഹനങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച വൈകിട്ട് നാലുമണി മുതലുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉള്‍പ്പടെയുളള വിമാന കമ്പനികള്‍ അറിയിച്ചു.