BREAKING NEWS
dateTHU 21 NOV, 2024, 3:29 PM IST
dateTHU 21 NOV, 2024, 3:29 PM IST
back
Homeregional
regional
SREELAKSHMI
Mon Nov 18, 2024 02:35 PM IST
3 മണിക്കൂർ ഒരേനിൽപ്പ് നിർത്തി റാ​ഗിങ്, കുഴഞ്ഞുവീണ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു
NewsImage

ഗാന്ധിന​ഗർ: മുതിർന്ന വിദ്യാർഥികളുടെ റാ​ഗിങിന് ഇരയായ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചെന്ന് പരാതി. ​ഗുജറാത്തിലെ ധാർപുർ പടാനിലുള്ള ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽസിലെ ഒന്നാം വർഷ വിദ്യാർഥി അനിൽ മെതാനിയ ആണ് മരിച്ചത്. റാ​ഗിങിന്റെ ഭാ​ഗമായി അനിലിനെ മൂന്ന് മണിക്കൂർ തുടർച്ചായി നിർത്തിച്ചെന്നും പിന്നീട് കുഴഞ്ഞു വീണെന്നുമാണ് ആരോപണം.

മുതിർന്ന വിദ്യാർഥികളുടെ പീഡനത്തെ സംബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അനിൽ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു മരണം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

അനിൽ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അറിയിച്ച് ഇന്നലെ കോളേജിൽനിന്നും ഒരു കോൾ വന്നെന്ന് ബന്ധുവായ ധർമേന്ദ്ര പറഞ്ഞു. ഞങ്ങൾ കോളേജിലെത്തിയപ്പോൾ, മൂന്നാം വർഷ വിദ്യാർഥികൾ അനിലിനെ റാ​ഗിങ് ചെയ്തതായി അറിഞ്ഞു. ഞങ്ങൾക്ക് നീതി വേണം, അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഉന്നത പോലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു. പോസ്റ്റുമോർട്ടം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE