BREAKING NEWS
dateTHU 21 NOV, 2024, 3:29 PM IST
dateTHU 21 NOV, 2024, 3:29 PM IST
back
Homesections
sections
Aswani Neenu
Thu Feb 01, 2024 05:43 PM IST
കസേരയെ ചൊല്ലി വേദിയിൽ തർക്കം; വിവാഹം വേണ്ടെന്ന് വെച്ച് വരൻ
NewsImage

ലഖ്നോ: ഉത്തർപ്രദേശിൽ കസേരയെപ്പറ്റി ഉണ്ടായ തർക്കത്തിൽ വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്‍റെ മുത്തശിക്ക് ഇരിക്കാൻ കസേര ലഭിക്കാത്തതിനെ തുടർന്നാണ് വരൻ വിവാഹം ഉപേക്ഷിച്ചത്. വരന്‍റെ മുത്തശി തനിക്ക് ഇരിക്കാനായി ആവശ്യപ്പെട്ട കസേര ലഭിക്കാതെ വന്നപ്പോൾ വരനോട് പരാതിപ്പെടുകയും വിഷയത്തിൽ വിവാഹ വേദിയിൽ തർക്കം ഉണ്ടാകുകയും ചെയ്തു. കസേരയെ തുടർന്നുണ്ടായ തർക്കത്തിൽ വരനും സഹോദരനും ഇടപെട്ട് ഭാവിയിൽ വധുവിന് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞതായി വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവർ വ്യക്തമാക്കി.

തർക്കം രൂഷമായപ്പോൾ വരൻ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. വിവാഹ ഒരുക്കത്തിനായി ചെലവായ തുക നൽകിയതിന് ശേഷമാണ് വരന്‍റെ സംഘത്തെ വധുവിന്‍റെ ബന്ധുക്കൾ പോകാൻ അനുവദിച്ചത്. രണ്ട് കുടുംബങ്ങളിൽ നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ല. ഇരുകൂട്ടരും ചേർന്ന് വിഷയം പരിഹരിച്ചതായി കരുതുന്നതായും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE