
ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ഒരാഴ്ച മുമ്പാണ് ഷിജു ടാപ്പിങ് ജോലിക്കായി ശിവമൊഗ്ഗയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയുമായുണ്ടായ വഴക്കിനെ തുടർന്ന് ടാപ്പിങ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.