പാലക്കാട്: പാലക്കാട്ടെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി പാർട്ടി വിട്ട് സിഎപിഎമ്മിൽ ചേർന്നു. ജില്ലാ സെക്രട്ടറിയായ കൃഷ്ണ കുമാരിയാണ് പാർട്ടി വിട്ടത്. പുതിയ വിഷയത്തിൽ പാലക്കാട് മഹിള കോൺഗ്രസ് പ്രസിഡന്റ് സിന്ധു മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കൃഷ്ണ കുമാരി കോൺഗ്രസിൽ നിന്ന് പോയതിൽ സന്തോഷം മാത്രമേ ഉളളൂവെന്നാണ് പ്രതികരണം.
ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് .പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ല'-സിന്ധു പറഞ്ഞു.