മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി, ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ചന്ദര്‍പുര്‍ ജില്ലയിലെ നവര്‍ഗാവിലാണ് സംഭവം. അനുരാഗ് അനില്‍ ബൊര്‍കാര്‍ എന്ന പത്തൊന്‍പതുകാരനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പുർ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം.
2025 നീറ്റ് യുജി പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ അനുരാഗിന് ഒബിസി വിഭാഗത്തില്‍ ദേശീയതലത്തില്‍ 1475-ാം റാങ്കുമുണ്ടായിരുന്നു. അനുരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.