മംഗളൂരു: കാന്താര സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരിൽ സൗപർണിക നദിയിൽ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡിൽ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറയിൽ എം.എഫ്.കപിൽ (33) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45-നായിരുന്നു സംഭവം. കാൽവഴുതി സൗപർണിക നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൊല്ലൂർ പോലീസ് അറിയിച്ചു.മൃതദേഹം കുന്ദാപുര സർക്കാർ ആശുപത്രിയിൽ. അച്ഛൻ: ഫൽഗുണൻ. അമ്മ: രേണുക, സഹോദരി: രേഷ്മ.