ചെന്നൈ: മിഗ്ജൗം തീവ്രചുഴലിക്കാറ്റായി ആന്ധ്രാപ്രദേശിലേക്ക് അടുക്കുന്നു. മച്ചിലിപട്ടണത്തും ബാപ്ടയിലും കാറ്റും മഴയും.110 കിലോമീറ്റർ വേഗതയിൽ കര തൊടാൻ സാധ്യത. അതേസമയം കനത്ത മഴയ്ക്ക് കുറവുണ്ടെങ്കിലും ചെന്നൈ നഗരം വെള്ളക്കെട്ടിലാണ്. നാല് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വിമാന,മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. ചെന്നൈ വിമാനത്താവളത്തിലെ റണ്‍വെ വെള്ളത്തിനടിയിലായത് മൂലം യാത്രക്കാരും ബുദ്ധിമുട്ടി. ചൊവ്വാഴ്ച രാവിലെ 9 മണിവരെ ഫ്ലൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെ രാത്രിയോടെ മഴയുടെ തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട് ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ പെരുങ്കുടിയിൽ 29 സെന്‍റിമീറ്ററും തിരുവള്ളൂർ ജില്ലയിലെ ആവഡിയിൽ 28 സെന്‍റിമീറ്ററും ചെങ്കൽപേട്ടിലെ മാമല്ലപുരത്ത് 22 സെന്‍റിമീറ്ററും മഴ പെയ്തു.അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കന്യാകുമാരി ജില്ലകളിൽ നേരിയ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.