BREAKING NEWS
dateSUN 27 APR, 2025, 7:39 PM IST
dateSUN 27 APR, 2025, 7:39 PM IST
back
Homeregional
regional
Arya
Fri Dec 08, 2023 09:52 AM IST
തമിഴ്നാട്ടിലും കർണാടകത്തിലും ഭൂചലനം
NewsImage

ചെന്നൈ: പ്രളയക്കെടുതികൾ അനുഭവിക്കുന്ന തമിഴ്നാട്ടിലും കർണാടകത്തിലും നേരിയ ഭൂചലം. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിൽ വെള്ളിയാഴ്ച രാവിലെ 7.39 നാണ് റിക്ടർ സ്കെയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടകത്തിലെ വിജയപുരയിലും ഭൂചലനമുണ്ടായി. രാവിലെ 6.52നാണ് റിക്ടർ സ്കെയിൽ 3.1 തീവ്രതയിലുള്ള ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ഭൂചലനത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്. ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രളയത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവെക്കുന്നത്.

മഴക്ക് ശമനമുണ്ടായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് പൂർണമായും ഒഴിഞ്ഞുപോകാത്തതിനാൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE