BREAKING NEWS
dateTHU 21 NOV, 2024, 3:17 PM IST
dateTHU 21 NOV, 2024, 3:17 PM IST
back
Homepolitics
politics
SREELAKSHMI
Sun Jul 28, 2024 04:31 PM IST
മകന്റെ മരണമറിഞ്ഞത് പ്രാര്‍ഥനയ്ക്ക് പള്ളിയിലെത്തിയപ്പോള്‍ ;നൊമ്പരമായി നെവിന്‍ ഡാല്‍വിന്റെ വേർപാട്
NewsImage

കൊച്ചി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ മരണവിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോള്‍. മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായറാഴ്ച്ച പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്. നെവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതോടെ ആരോഗ്യപ്രശ്‌നം നേരിട്ട ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ച് താമസിക്കുകയാണ്. കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. അച്ഛന്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. ഒരു സഹോദരിയുമുണ്ട്.ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു നെവിന്‍. സിവില്‍ സര്‍വീസ് കോച്ചിങ്ങിനായാണ് ഡല്‍ഹിയില്‍ തന്നെ തുടര്‍ന്നത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE