രാജസ്ഥാന്: മാധുരി ദീക്ഷിത് രണ്ടാം നിര നടിയാണെന്നും അവരുടെ കാലം കഴിഞ്ഞുപോയെന്നും കോണ്‍ഗ്രസ് നേതാവ് ടിക്കറാം ജുള്ളി. രാജസ്ഥാന്‍ അസംബ്ലിയിലായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഐഐഎഫ്എ പരിപാടി രാജസ്ഥാനില്‍ നടത്തിയതില്‍ സംസ്ഥാനത്തിന് എന്ത് ലാഭം ലഭിച്ചുവെന്ന് ചോദിക്കുകയായിരുന്നു അദ്ദേഹം.
'ഐഐഎഫ്എയുടെ പേരില്‍ പൊതുജനങ്ങളുടെ 100 കോടിയാണ് ചിലവിട്ടത്. അത് ഐഐഎഫ്എയുടെ പ്രമോഷന്‍ മാത്രമായിരുന്നു രാജസ്ഥാന്റെ പ്രമോഷന്‍ ഉണ്ടായിരുന്നില്ല. ഇത് പരസ്യ ബോര്‍ഡുകള്‍ കണ്ടാല്‍ അറിയാം. ഐഐഎഫ്എ നടത്തി രാജസ്ഥാന് എന്ത് കിട്ടാനാണ്.അവിടെയെത്തിയ താരങ്ങളാരും തന്നെ രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നില്ല. ഷാരുഖ് അല്ലാതെ ഒരു പ്രമുഖ താരങ്ങളും പരിപാടിക്കായി എത്തിയിരുന്നില്ല, വന്നതെല്ലാം രണ്ടാം നിര താരങ്ങളാണ്. മാധുരി ദീക്ഷിത്തെല്ലാം രണ്ടാ തരം നടിയാണ്. അവരുടെ പ്രധാനപ്പെട്ട സമയം കഴിഞ്ഞു. ബേട്ട, ദില്‍ തുടങ്ങിയ ചിത്രങ്ങളുടെ സമയത്തായിരുന്നു അവര്‍ കത്തി നിന്ന കാലം'- ടിക്കാറാം പറഞ്ഞു. ടിക്കാറാമിന്റെ കമന്റ് വലിയ വിവാദമായി. സമൂഹമാധ്യമങ്ങളില്‍ മാധുരി ദീക്ഷിതിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്