BREAKING NEWS
dateTHU 21 NOV, 2024, 3:18 PM IST
dateTHU 21 NOV, 2024, 3:18 PM IST
back
Homesections
sections
Aswani Neenu
Fri Feb 02, 2024 05:29 PM IST
കല്ല്യാണത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാർലറിലേക്ക് പോയ വധു കാമുകനൊപ്പം ഒളിച്ചോടി
NewsImage

ലഖ്നൗ: വിവാഹത്തിനായി ബ്യൂട്ടിപാർലറിൽ സുഹൃത്തിനോടൊപ്പം ഒരുങ്ങാൻ പോയ വധു കാമുകനോടൊപ്പം ഒളിച്ചോടി. നാഗ്പൂരിലെ ചൗബേപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേഷത്തിൽ ഒളിച്ചോടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.യുവതിയുടെ ബന്ധുക്കൾ നാഗ്പൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പുലർച്ചയോടെയാണ് പെൺകുട്ടി സുഹൃത്തിനോടൊപ്പം വിവാഹത്തിനായി ബ്യൂട്ടിപാർലറിൽ ഒരുങ്ങാൻ പോയത്. ഒരുങ്ങിയതിന് ശേഷം വിവാഹപന്തലിലേക്ക് ഉടനെത്താമാണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ബ്യൂട്ടിപാർലറിൽ നിന്നും തിരികെ മടങ്ങുന്നതിനിടെ സുഹൃത്തിനെ കബളിപ്പിച്ച് കാമുകനോടൊപ്പം യുവതി മുങ്ങുകയായിരുന്നു. പിന്നാലെ സുഹൃത്ത് പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞതോടെ വരനും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയും കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. യുവാവ് അന്യ മതസ്ഥനായതിനാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടി ഒളിച്ചോടിയത്. പെൺകുട്ടിയെയും കാമുകനെയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്നാണ് ഒളിച്ചോടിയതെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിക്ക് മ​റ്റൊരു പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ വിവാഹത്തിന് യാതൊരു എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വരന്റെ ബന്ധുക്കൾ പറഞ്ഞു. അതേസമയം,പെൺകുട്ടിയുടെ ബന്ധുക്കൾ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE