തൃശൂർ: പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെതിരെയും ഭാര്യ സുപ്രിയ മേനോനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ.സുപ്രിയ മേനോൻ അർബൻ നക്‌സൽ ആണെന്ന് ഗോപാലകൃഷ്‌ണൻ ആരോപിച്ചു. എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് കുറിപ്പ് എഴുതിയ മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.
'മല്ലിക സുകുമാരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് മേജർ രവി ആലോചിക്കണം എന്നാണ്. മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർക്കുകയാണ് ചെയ്തത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നേ പറയാനുള്ളൂ, വീട്ടിൽ ഒരാളുണ്ടല്ലോ, മരുമകൾ. അവർ അർബൻ നക്‌സലൈറ്റ് ആണ്. മരുമകളെ നിലയ്ക്ക് നിർത്തണം. തരത്തിൽപ്പോയി കളിക്കടാ, എന്റെ ഭർത്താവിനോട് വേണ്ട എന്നാണ് അവർ പോസ്റ്റിട്ടത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്'- എന്നാണ് ബി ഗോപാലകൃഷ്‌ണൻ ആരോപിച്ചത്.എമ്പുരാന്റെ റിലീസിന് മുൻപ് പൃഥ്വിരാജിന് പിന്തുണ നൽകി സുപ്രിയ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.