ന്യൂഡൽഹി: റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു വിമാനം പുറപ്പേടേണ്ടിയിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ(എസ്ഒപി) പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.