BREAKING NEWS
dateSAT 14 JUN, 2025, 6:53 PM IST
dateSAT 14 JUN, 2025, 6:53 PM IST
back
Homeregional
regional
SREELAKSHMI
Fri Jun 13, 2025 12:19 PM IST
തായ്‌ലന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി,അടിയന്തരമായി തിരിച്ചിറക്കി
NewsImage

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണി. തുടര്‍ന്ന് വിമാനം തായ്‌ലന്‍ഡിലെ ഫുക്കെറ്റില്‍ അടിയന്തരലാന്‍ഡിങ് നടത്തി. എഐ 379 വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി തായ്‌ലന്‍ഡ് വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികസമയം രാവിലെ ഒന്‍പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 156 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നതാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നാണ് വിവരം. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE