വടകര: ലിങ്ക് റോഡ് കവാടത്തിലുണ്ടായ ബസ് അപകടത്തില്‍ സ്ത്രീ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്ന്കരുതുന്നതായി പോലീസ് അറിയിച്ചു. ആളുടെ പേരു വിവരം ലഭ്യമായിട്ടില്ല. കൂടെയുണ്ടായിരുന്ന സ്ത്രീക്ക് സാരമായ പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര-തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. സ്ത്രീ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന ചെല്ലമ്മ എന്ന സ്ത്രീക്കാണ് പരിക്ക്. വടകര പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.