BREAKING NEWS
dateFRI 15 MAY, 2026, 3:04 PM IST
dateFRI 15 MAY, 2026, 3:04 PM IST
back
Homeregional
regional
SREELAKSHMI
Fri May 15, 2026 10:39 AM IST
വളയത്ത് വീട്ടുമുറ്റത്തുനിന്ന് തുണിയലക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞുവീണു
NewsImage

വളയം : വീട്ടുമുറ്റത്തുനിന്ന് തുണിയലക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞുവീണു. കല്ലുനിര ചമ്പേങ്ങാട്ട് യു. അർജുന(29)യുടെ ദേഹത്താണ് മതിലിടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പ്രദേശത്ത് ശക്തമായ മഴയായിരുന്നു പെയ്തത്. മഴ തോർന്നതോടെ വീടിന് സമീപത്തുനിന്ന് തുണിയലക്കുകയായിരുന്ന അർജുനയുടെ ദേഹത്തേക്ക്‌ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാർ കാണുന്നത് അരയ്ക്കുതാഴെ മണ്ണിനും കല്ലിനുമിടയിൽ അകപ്പെട്ടുകിടക്കുന്ന യുവതിയെയാണ്. ഉടൻ കല്ലും മണ്ണും നീക്കി യുവതിയെ പുറത്തെത്തിച്ച് നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. യുവതിയുടെ ഇടതുകാലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE