നാദാപുരം: വിലങ്ങാട് കുറ്റല്ലൂലിരും പറക്കാട് ഉന്നതിയിലും കാട്ടാന ശല്യം. വ്യാപക കൃഷിനാശം. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത്. പത്തോളം കർഷകരുടെ തെങ്ങ് , കവുങ്ങ് , വാഴ , കുരുമുളക് കൃഷികൾ വ്യാപകമായി നശിപ്പിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് ലൈനുകൾ തകരാറിയതോടെയാണ് ആനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്.