നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ട് പന്നി ആക്രമണം. വയോധികയ്ക്ക് പരിക്ക്. കല്ലുമ്മൽ ദേവി (65) യെയാണ് പന്നി അക്രമിച്ചത്. രാവിലയാണ് സംഭവം. പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ച്ചയിൽ തലക്ക് പരിക്കേറ്റ ദേവിക്ക് വളയം ഗവ ആശുപത്രിയിൽ ചികിൽസ നൽകി. മേഖലയിൽ കാട്ട് പന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.