നാദാപുരം: വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പോലീസ് കസ്റ്റഡിയിൽ എടുത്തു. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ ദാമോദരൻ്റെ കടക്ക് മുന്നിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.
കണ്ടെയ്നറിൻ്റെ മൂടി ഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. വളയം പോലീസ് സ്ഥലത്ത് പരിശോധന നടത്തി.