BREAKING NEWS
dateMON 10 AUG, 2026, 5:53 PM IST
dateMON 10 AUG, 2026, 5:53 PM IST
back
Homeregional
regional
SREELAKSHMI
Mon Aug 10, 2026 09:06 AM IST
കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ഒരാൾ കസ്റ്റഡിയിൽ
NewsImage

കുറ്റ്യാടി : നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചാണ് സംഭവം. ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ അക്രമി സംഘവും യുവാക്കളും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലും കലാശിച്ചത്. നാട്ടുകാർ ചേർന്ന് പിടികൂടിയ അക്രമി സംഘത്തിലെ ഒരാളെ പോലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.മറ്റു പ്രതികളും ഉടൻ പിടിയിലായേക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE