നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ ഈ മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ആർ പി വിനീഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ കെ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി കെ ചന്ദ്രൻ, വി പി പവിത്രൻ, മണ്ഡലം ജനറൽ സെക്രട്ടറി മധു പ്രസാദ്, കെ.ടി കുഞ്ഞിക്കണ്ണൻ, വി.എം വിനീഷ്, അജേഷ് വിനോദ്, അക്ഷയ് എന്നിവരോടൊപ്പമായിരുന്നു പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജിൻ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൂണേരി ബിഡിഒ ദേവികാ രാജിനാണ് പത്രിക നല്കിയത്. എൽഡിഎഫ് നേതാക്കളായ പി പി ചാത്തു, രജീന്ദ്രൻ കപ്പള്ളി, പി എം നാണു, കെ പി വനജ, വി കെ ഭാസ്കരൻ, തയ്യിൽ ശ്രീധരൻ, എം കുഞ്ഞിരാമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.