വടകര: യാത്രക്കിടയിൽ ബസിൽ നിന്ന് തെറിച്ചുവീണു മധ്യവയസ്കൻ മരിച്ചു. പൂവാടന്‍ ഗേറ്റിന് സമീപം കൊളായിന്റവിട ദിനേശന്‍ (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുറമേരി വാട്ടർ ടാങ്കിന് സമീപത്തെ വളവിൽ വച്ചാണ് അപകടം. ബസിൽ നിന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ ഇദ്ദേഹത്തെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഷൈബ. മക്കള്‍: അരുണിമ, ആദിശ്.