BREAKING NEWS
dateTHU 21 NOV, 2024, 3:04 PM IST
dateTHU 21 NOV, 2024, 3:04 PM IST
back
Homepolitics
politics
SREELAKSHMI
Wed Nov 06, 2024 09:56 AM IST
ഓണ്‍ലൈന്‍ തട്ടിപ്പ്: പുറമേരി സ്വദേശിനിക്ക് 6 ലക്ഷം രൂപ നഷ്ടമായി
NewsImage

നാദാപുരം: അമിത ലാഭം പ്രതീക്ഷിച്ച് വ്യാജ കമ്പനിയില്‍ പണം നിക്ഷേപിച്ച പുറമേരി സ്വദേശിനി വീട്ടമ്മയ്ക്ക് ആറ് ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് അന്റഫഗസ്റ്റ ( ANTAFAGASTA ) എന്ന കമ്പനിയുടെ ലിങ്ക് അയച്ച് നല്‍കുകയും പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടിയിലേറെ തുക ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാദാനം. വ്യാജ വാഗ്ദാനത്തില്‍ ആകൃഷ്ടയായ യുവതി എസ്ബിഐ നാദാപുരം ശാഖയിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് ആറ് ലക്ഷം രൂപ അയച്ച് നല്‍കുകയായിരുന്നു. മെയ് 29 മുതല്‍ കഴിഞ്ഞ മാസം 10 തീയ്യതികള്‍ക്കിടയിലാണ് സാമ്പത്തിക ഇടപാട് നടന്നതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. വീട്ടമ്മയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തട്ടിപ്പ്: പുറമേരി സ്വദേശിനിക്ക് 6 ലക്ഷം രൂപ നഷ്ടമായി 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE