നാദാപുരം: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും ഗവ. ആയുഷ് ഡിസ്പെൻസറിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയും യോഗാ ക്ലാസ് സംഘടിപ്പിച്ചു. നാദാപുരം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി.
നാദാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. സുബൈർ അധ്യക്ഷത വഹിച്ചു. ഡോ ആയിഷ ബി.എ.എം.എസ്, ഡോ. ദേവി മഞ്ജുള എന്നിവർ യോഗാ ക്ലാസിന് നേതൃത്വം നൽകി. ആയുഷ് മെഡിക്കൽ ഓഫീസർ ഡോ മുംതാസ്, ഡോ അർഷാദ് വി.പി., ഡോ അതുൽ എ.ജി, പഞ്ചായത്ത് യോഗ ഇൻസ്പെക്ടർ ബൈജു പി.ബി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.