BREAKING NEWS
dateTUE 24 JUN, 2025, 11:13 PM IST
dateTUE 24 JUN, 2025, 11:13 PM IST
back
Homeregional
regional
Aswani Neenu
Fri Jun 20, 2025 05:46 PM IST
നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു
NewsImage

നാദാപുരം: സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന നാദാപുരം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനിൽ നിർവ്വഹിച്ചു. നാദാപുരം റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി സ്വാഗതം പറഞ്ഞു. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ , ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം. നജ്മ , അബ്ബാസ് കണേക്കൽ, തഹസിൽദാർ ഡി. രൻജിത്ത് കുമാർ, വില്ലേജ് ഓഫീസർ എം. പ്രദീപ് കുമാർ, എ മോഹൻദാസ്, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, ടി. സുഗതൻ, കെ വി നാസർ, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, കരിമ്പിൽ വസന്ത, എ. വാസു എന്നിവർ സംസാരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE