
നാദാപുരം: വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിലായി. വാണിമേൽ ഭൂമിവാതുക്കലിലെ ചക്കിട്ടക്കണ്ടിയിൽ മുഹമ്മദ് (63) നെയാണ് വളയം സി.ഐ. എം.കെ.അനിൽ കുമാർ അറസ്റ്റ് ചെയ്തത്. വളയം പൊലീസ് വാണിമേൽ നിരവുമ്മലിലെ കുനിയിൽ പീടിക ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ കൈവശമുള്ള സഞ്ചിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ 27 പേക്കറ്റ് ഹാൻസ് , 27 പേക്കറ്റ് കൂൾ ലിപ് എന്നിവ കണ്ടെടുത്തു. പുകയില ഉത്പന്നങ്ങൾ വില്പന നടത്തി ലഭിച്ച 2860 രൂപയും പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റുവരുന്നതായി പൊലീസ് പറഞ്ഞു.