കല്ലാച്ചി: നാദാപുരം, തൊട്ടിൽപ്പാലം മേഖലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. നാദാപുരത്തു ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് , വെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവ ഇല്ലാതെ പ്രവർത്തിച്ച എണ്ണകടി നിർമാണ /വില്പന കേന്ദ്രങ്ങളിൽ പിഴ ചുമത്തി നോട്ടീസ് നൽകി. തൊട്ടിൽപ്പാലത്തു നടത്തിയ പരിശോധനയിൽ മത്സ്യം വിതരണം ചെയ്യുന്ന വാഹനത്തിൽ നിന്നും പഴകിയ 25 കിലോഗ്രാം അയല പിടിച്ചെടുത്തു നശിപ്പിച്ചു. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് 22 മത്സ്യ സാമ്പിൾ, ഐസ് സാമ്പിൾ, ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ എന്നിവ പരിശോധിച്ചു. ഗുണനിലവാരം ഉറപ്പു വരുത്തി. ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്, അഷ്‌റഫ് എ പി, വിഷ്ണു ഉണ്ണി, നൗഷീന മഠത്തിൽ, സ്നേഹ, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.