BREAKING NEWS
dateTUE 27 OCT, 2026, 6:15 PM IST
dateTUE 27 OCT, 2026, 6:15 PM IST
back
Homepolitics
politics
Aswani Neenu
Fri Sep 06, 2024 10:27 PM IST
തണ്ണീർപന്തലിൽ മുളകുപൊടി വിതറി അക്രമവും മോഷണവും
NewsImage

നാദാപുരം: തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്നതായി പരാതി.തണ്ണീർ പന്തലിലെ ടി ടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിം (53) നെയാണ് യുവാവ് അക്രമിച്ചത്. രാത്രി 7.30 ഓടെയാണ് സംഭവം. കടയിൽ ഉണ്ടായിരുന്ന 11000 ത്തോളം രൂപ മോഷ്ടാവ് കവർന്നതായും പരാതിയുണ്ട്.

അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് വ്യാപാരിയെ ആശുപത്രിയിൽ എത്തിച്ചത്.കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌