നാദാപുരം: രണ്ട് പേർക്ക് തെരുവുപട്ടിയുടെ കടിയേറ്റു. നാദാപുരം ചാലപ്രത്തും, വെള്ളൂരിലുമാണ് തെരുവുപട്ടി അക്രമം നടത്തിയത്. തിങ്കൾ വൈകുന്നേരം ആറര മണിയോടെ ചാലപ്രം കുളശ്ശേരി ക്ഷേത്ര പരിസരത്ത് വെച്ച് ഷാജു (40) , വെള്ളൂർ പറപ്പട്ടോളി ക്ഷേത്ര പരിസരത്ത് വെച്ച് കണ്ണൻ (75) എന്നിവരെയാണ് പട്ടി കടിച്ചത്. ഇരുവരുടെയും കാലിലാണ് പട്ടി കടിച്ചത്. രണ്ട് പേരും നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.