നാദാപുരം : ഈ മാസം 30 ന് നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി .കെ.ദ്വരയുടെ വിജയത്തിനായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺവെൻഷൻ നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉൽഘാടനം ചെയ്തു. അഡ്വ സജീവൻ അദ്ധ്യക്ഷനായി.
എൻ.കെ മൂസ്സ സ്വാഗതം പറഞ്ഞു. മോഹനൻ പാറക്കടവ്, ടി.കെ.ഖാലിദ്, ബി.പി.മൂസ്സ, കെ.പി.സി തങ്ങൾ, അഹമ്മദ് കുറുവയിൽ, സി.ഹമീദ്, സുധാ സത്യൻ, ടി.ദാമോധരൻ, എൻ.കെ.കുഞ്ഞിക്കേളു, തുണ്ടിയിൽ മൂസ്സ ഹാജി, ഹാരിസ് കൊത്തിക്കുടി, അഹമ്മദ് ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു. സി.എച്ച്.ഹമീദ് ചെയർമാൻ, ആർ.പി.ഹസ്സൻ ജനറൽ കൺവീനർ, നടക്ക അമ്മദ് ഹാജി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.