BREAKING NEWS
dateFRI 4 APR, 2025, 7:39 AM IST
dateFRI 4 APR, 2025, 7:39 AM IST
back
Homepolitics
politics
Aswani Neenu
Thu May 02, 2024 10:03 AM IST
കശ്മീരിൽ വാഹനാപകടം; വിനോദയാത്രയ്ക്കു പോയ നാദാപുരം സ്വദേശി മരിച്ചു
NewsImage

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സഫ്‌വാന്‍ (23) ആണ് മരിച്ചത്‌. അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണെന്നാണ് വിവരം. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജമ്മു സ്വദേശിയായ സിമി (50), മലയാളികളായ അബ്ദുല്‍ ബാരി (25), തല്‍ഹത് (25), ഡാനിഷ് അലി (23), നിസാം (26), മുഹമ്മദ് സുഹൈല്‍ (24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

തിരുവനന്തപുരത്തെ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് മരിച്ച സഫ്‌വാന്‍. സഫ്‌വാന്റെ സഹപ്രവര്‍ത്തകരും സഹപാഠികളുമാണ് ഒപ്പമുണ്ടായിരുന്നത്. ഏപ്രില്‍ 26-ന് വൈകീട്ടാണ് ഇവര്‍ നാട്ടില്‍നിന്ന് കശ്മീരിലേക്കുള്ള യാത്രതിരിച്ചത്. സഫ്‌വാന്റെ മൃതദേഹം ബന്‍ഹാള്‍ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE