BREAKING NEWS
dateTUE 13 OCT, 2026, 2:21 PM IST
dateTUE 13 OCT, 2026, 2:21 PM IST
back
Homeregional
regional
SREELAKSHMI
Tue Oct 13, 2026 09:09 AM IST
ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
NewsImage

കോഴിക്കോട്: ചികിത്സാപ്പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണി (49) ആണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

'ഒക്‌ടോബർ അഞ്ചിനാണ് വീട്ടമ്മ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റായത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. പിറ്റേദിവസം ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റി. രണ്ട് ദിവസം മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. ഇതിനുശേഷം പനിയുടെ ലക്ഷണങ്ങൾ ആരംഭിച്ചു. ഇതിനുള്ള മരുന്നും നൽകി. ഛർദ്ദിയും വയറിളക്കവുമുണ്ടായി. തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു.വൻകുടലും മലാശയവും ചേരുന്ന ഭാഗത്ത് മുറിവുണ്ടായെന്നും അണുബാധയുണ്ടായെന്നും പറഞ്ഞാണ് പതിനൊന്നാം തീയതി വീണ്ടും ശസ്ത്രക്രിയ ചെയ്തത്. ആദ്യ ശസ്ത്രക്രിയയുടെ പിഴവ് മൂലമാണ് അണുബാധയുണ്ടായതെന്നാണ് കരുതുന്നത്.തങ്കമണിക്ക് വേറെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു'- ഭർതൃസഹോദരൻ ജയചന്ദ്രൻ പറഞ്ഞു. രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലേയ്ക്ക് മാറ്റിയ തങ്കമണി തികളാഴ്ച വൈകീട്ടാണ് മരിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌