
വടകര: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി ടി.വി.സുധീര്‍ കുമാറിന്റെ പഴങ്കാവിലെ വീട്ടിലെത്തിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി ഹാജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സുധീര്‍ നടത്തുന്ന സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ ചോദിച്ച് ഇദ്ദേഹം പല തവണസുധീറിന്റെ പക്കലെത്തിയിരുന്നു. ഇന്നു രാവിലെ സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കുട്ടി കൈയില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അകത്തുണ്ടായിരുന്ന സുധീറും മറ്റുള്ളവരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ കെടുത്തിയത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.