BREAKING NEWS
dateMON 13 JUL, 2026, 8:33 PM IST
dateMON 13 JUL, 2026, 8:33 PM IST
back
Homeregional
regional
SREELAKSHMI
Mon Jul 13, 2026 09:36 AM IST
ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് പുറപ്പെട്ട യുവാവ് ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ
NewsImage

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനാണ് (30) മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27)യെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

ദോഹയിൽ ജോലിനോക്കിയിരുന്ന സനുക്കുട്ടൻ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും ഇവിടെയെത്തിയില്ല. ബംഗളൂരുവിൽ ഇറങ്ങി അവിടെനിന്നും കണക്ഷൻ ഫ്‌ളൈറ്റിൽ നെടുമ്പാശേരിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സനുക്കുട്ടൻ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ലഭിക്കാതെ വന്നതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ ഇറങ്ങിയതായി ഇതോടെ വിവരം ലഭിച്ചു.ബന്ധുക്കൾ തുടർന്ന് ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനിലും പൊലീസിലും വിവരമറിയിച്ചു. ഇതിനിടെ ലോഡ്‌ജിൽ നിന്ന് മരിച്ചനിലയിൽ മലയാളിയെ കണ്ടെത്തിയെന്ന വാർത്ത വന്നു. ഇതോടെ ബന്ധുക്കൾ അവിടെയെത്തി മരിച്ചത് സനുക്കുട്ടനെന്ന് തിരിച്ചറിയുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE