BREAKING NEWS
dateFRI 25 SEPT, 2026, 6:00 PM IST
dateFRI 25 SEPT, 2026, 6:00 PM IST
back
Homeregional
regional
SREELAKSHMI
Thu Sep 24, 2026 09:06 PM IST
മേപ്പയ്യൂരിൽ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും
NewsImage

മേപ്പയ്യൂർ: പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി വിധിച്ചു.

2025 ഏപ്രിൽ 27-ന് മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാരയാട് കല്ലാത്തറ പ്രദേശത്ത് നടന്ന സംഭവത്തിലാണ് ശിക്ഷ. കേസിലെ പ്രതിയായ കാരയാട്, തിരുവങ്ങായൂർ, കല്ലാത്തറ പി.പി. കുമാരൻ (75) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

പെൺകുട്ടി പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ഉപദ്രവം നടത്തിയതും, മറ്റൊരു ദിവസവും സമാനമായ രീതിയിൽ ലൈംഗിക അതിക്രമം നടത്തിയതുമാണ് കേസ്.. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.മേപ്പയ്യൂർ സബ് ഇൻസ്പെക്ടർമാരായ വിനീഷ് വി.എം., വിനീത് വിജയൻ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ. ഷാനി പി.എം. പ്രോസിക്യൂഷൻ വിങ്ങിന്റെ മേൽനോട്ടം വഹിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌