BREAKING NEWS
dateTUE 16 JUN, 2026, 8:22 PM IST
dateTUE 16 JUN, 2026, 8:22 PM IST
back
Homeregional
regional
SREELAKSHMI
Tue Jun 16, 2026 09:50 AM IST
തിക്കോടിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു
NewsImage

കോഴിക്കോട്: നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ ജില്ലയില്‍ മലേറിയ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി.

തിക്കോടിയില്‍ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം മധ്യപ്രദേശില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിനാണ് മലേറിയ ബാധിച്ചത്. ഇവിടെ അതിഥി തൊഴിലാളികളായ 15 ഓളം പേര്‍ ഒന്നിച്ച് താമസിക്കുന്നുണ്ട്. 

ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവര്‍ താമസിക്കുന്ന ക്യാംപിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റുള്ളവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE