നാദാപുരം: പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സൗത്ത് അണിയാരം എൽ.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന മലാൽ സുനീഷിന്‍റെ ഉടമസ്ഥതയിലുള്ള കിണറ്റിൽ പുലി വീണത്.
ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ പുലിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ചൊക്ലി പോലീസ്, പാനൂർ ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനകമലയിൽ നിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പൊതുവെ വന്യമൃഗങ്ങൾ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയ ഭീതിയിലാണ് നാട്ടുകാർ.