BREAKING NEWS
dateWED 4 DEC, 2024, 1:28 PM IST
dateWED 4 DEC, 2024, 1:28 PM IST
back
Homeregional
regional
SREELAKSHMI
Thu Nov 28, 2024 08:40 AM IST
പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; കുറ്റ്യാടിയിൽ 12 സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്
NewsImage
പ്രതീകാത്മക ചിത്രം

കുറ്റ്യാടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ-സീനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ലടിച്ചു തെറിപ്പിച്ച സംഭവത്തിൽ 12 സീനിയർ വിദ്യാർഥികളുടെപേരിൽ കേസ്. ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസ്. ചൊവ്വാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥി ഇഷാമിനെ സ്കൂൾവിട്ട് വീട്ടിലേക്ക് പോകുന്നവഴിയിൽ ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചതെന്നാണ് പരാതി.

കുന്നുമ്മൽ ഉപജില്ലാ സ്കൂൾകലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികൾ അവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ്ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പോലീസിന് കിട്ടിയ വിവരം. ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ്ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.

രണ്ടുദിവസംമുൻപ്‌ ഇതിന്റെ പേരിൽ സീനിയർ-ജൂനിയർ വിദ്യാർഥികൾ സ്കൂൾഗ്രൗണ്ടിൽ ഏറ്റുമുട്ടി. അധ്യാപകർ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘർഷം ഒഴിവാക്കിയത്. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ചത്തെ അക്രമം. പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി

സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 14 വിദ്യാർഥികളെ അന്വേഷണ വിധേയമായി സ്കൂളിൽനിന്നും മാറ്റി നിർത്താൻ തീരുമാനിച്ചു. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE