നാദാപുരം :ലഹരിക്ക് അടിമപ്പെട്ട യുവാവിനെ നിയന്ത്രിക്കാൻ എത്തിയ യുവാവിന് കല്ലാച്ചിക്കടുത്ത് വെച്ച് വെട്ടേറ്റു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. തെരുവൻപറമ്പ് കിണർ പരിസരത്തെ കണിയാൻകണ്ടി മുത്തു (44) വിനാണ് കല്ലാച്ചി തെരുവൻപറമ്പ് റോഡിൽ വച്ചു വെട്ടേത്. തലയ്ക്കു താഴെ വെട്ടേറ്റ മുത്തുവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി കണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി.