BREAKING NEWS
dateSAT 15 FEB, 2025, 8:29 AM IST
dateSAT 15 FEB, 2025, 8:29 AM IST
back
Homesports
sports
Aswani Neenu
Wed Jun 05, 2024 11:37 AM IST
പാതിരപ്പറ്റയിൽ ആര്‍എംപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
NewsImage

നാദാപുരം: കക്കട്ടിനടുത്ത് പാതിരിപ്പറ്റയിൽ ആര്‍എംപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. മലയിൽപീടികയ്ക്ക് സമീപം നെല്ലോം കുഴിയിൽ പൊക്കന്റ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. മുന്‍വശത്തെ വാതിലും ജനല്‍ പാളികളും തകര്‍ന്നിട്ടുണ്ട്. 

കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവ സമയത്ത് പൊക്കൻ വീട്ടിൽ ഉണ്ടായിരുന്നില്ല. നല്ല ശബ്ദമുണ്ടായിരുന്നുവെന്നും മുറിയാകെ പുക നിറഞ്ഞെന്നും ഭാര്യ പറഞ്ഞു. യുഡിഎഫ് നേതാക്കളായ പ്രമോദ് കക്കട്ടിൽ, സി കെ അബു, റഷീദ് വട്ടോളി, കുളങ്ങര ചന്ദ്രൻ, ഇ.സി.ബാലന്‍ ഉൾപ്പടെയുള്ളവർ വീട്ടിലെത്തി. സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE