
മണിയൂർ: മന്തരത്തൂർ വലിയപറമ്പിൽ കുഞ്ഞിരാമന്റെ വീടിന് മുകളിൽ ശക്തമായ കാറ്റിൽ മരം പൊട്ടിവീണു.വീടിന് വലിയ തോതിലുള്ള നാശ നഷടമാണുണ്ടായത്.ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മണിയൂർ ഗ്രാമപഞ്ചായത്ത് ദിൻഷ,വൈ: പ്രസിഡണ്ട് ഷഹബത്ത് ജൂന, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.യൂസുഫ് മാസ്റ്റർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.എം സുനിൽകുമാർ , യു ഡി എഫ് കൺവീനർ കെ അമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.