BREAKING NEWS
dateFRI 24 APR, 2026, 2:45 AM IST
dateFRI 24 APR, 2026, 2:45 AM IST
back
Homeregional
regional
SREELAKSHMI
Thu Apr 23, 2026 02:40 PM IST
കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു
NewsImage

കണ്ണൂർ: സൂര്യാതപമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. പള്ളിപ്പൊയിൽ ഇന്നലെ ഉച്ചയ്‌ക്ക് കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാതപമേറ്റത്. കുഴഞ്ഞുവീണ സനൽ കുമാറിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

മരണകാരണം സൂര്യാതപമേറ്റതാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE