BREAKING NEWS
dateMON 8 JUN, 2026, 11:40 PM IST
dateMON 8 JUN, 2026, 11:40 PM IST
back
Homeregional
regional
SREELAKSHMI
Mon Jun 08, 2026 09:16 AM IST
കുറ്റ്യാടി ചുരത്തിലെ റോഡ് ഇടിഞ്ഞു; കാര്‍ താഴ്ചയിലേക്ക് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്
NewsImage

കുറ്റ്യാടി : ചുരത്തിലെ റോഡ് ഇടിഞ്ഞ് കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. കുറ്റ്യാടി ചുരത്തിലാണ് റോഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചുരത്തിലെ ഏഴാം വളവില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു വാഹനത്തിന് കടന്ന് പോകാന്‍ സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡിന്റെ സൈഡ് വാള്‍ ഇടിഞ്ഞ് കാര്‍ അഞ്ചടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

 വില്യാപ്പള്ളി സ്വദേശികളായ കുഞ്ഞായിഷ (55), സന്‍ഹ ഫാത്തിമ (10), ആയിഷ സെന്‍സ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് തൊട്ടില്‍പ്പാലം ഇഖ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന കുറ്റ്യാടി ചുരത്തില്‍ മഴക്കാലം എത്തിയതോടെ അപകടസാധ്യത കൂടുതലാണ്. ഏഴാം വളവിലെ റോഡിന്റെ വശം ഇടിഞ്ഞതാണ് കാര്‍ താഴ്ചയിലേക്ക് മറിയാന്‍ കാരണമായത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE