നാദാപുരം: ഇന്നലെ രാത്രി വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയത്തെ ജ്വല്ലറി ഉടമ റിബേഷിന്റെ മൃതദേഹമാണ് വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറു മീറ്ററോളം അകലെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചല്‍ നടത്തുകയായിരുന്നു.