
വടകര : ലഹരിക്കേസിൽ പിടിയിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്ന കാവ്യയ്ക്കെതിരെ പൊലീസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ നിന്ന് പുറത്താക്കിയത്.
കേസിലെ മറ്റൊരു പ്രതിയായ കീർത്തനയെ അറസ്റ്റിന് പിന്നാലെ ബിആർസി പിരിച്ചുവിട്ടിരുന്നു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അദ്ധ്യാപികയായിരുന്നു കീർത്തന.
അറസ്റ്റിലായ രണ്ട് അദ്ധ്യാപികമാരും കരാർ അടിസ്ഥാനത്തിലാണ് സ്കൂളിൽ ജോലി ചെയ്തിരുന്നത്. അധ്യാപികമാരുടെ ലഹരി ഇടപാട് സംബന്ധിച്ച വാർത്ത ഞെട്ടലുണ്ടാക്കിയതായാണ് സഹപ്രവർത്തകർ പറയുന്നത്.