BREAKING NEWS
dateMON 9 FEB, 2026, 6:57 PM IST
dateMON 9 FEB, 2026, 6:57 PM IST
back
Homeregional
regional
SREELAKSHMI
Mon Feb 09, 2026 12:15 PM IST
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി
NewsImage

കോഴിക്കോട്: സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷംപോലെ ആ വിവാഹം. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി.ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെയും രജിതയുടെയും മകൻ ആദർശ് അഭിരാമിക്ക് താലിചാർത്തി. കോഴിക്കോട് കണ്ണാടിക്കൽ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ ഞായറാഴ്ചയായിരുന്നു വിവാഹം.

മകനില്ലാത്തതിന്റെ വേദനകൾക്കിടയിലും അർജുന്റെ അച്ഛൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമനും അമ്മ ഷീലയും എല്ലാത്തിനും മുന്നിൽനിന്നു. അഭിരാമിയുടെ കല്യാണനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അർജുനെ കാണാതാവുന്നത്. 2024 ജൂലായ് 16-ന് കർണാടകയിലെ ബെളഗാവിയിൽനിന്ന് മരവുമായിപ്പോയ അർജുന്റെ ലോറി പൻവേൽ-കന്യാകുമാരി ദേശീയപാതയിൽ കാർവാറിനടുത്ത് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ 72 ദിവസത്തിനുശേഷം സെപ്റ്റംബർ 24-നാണ് സമീപത്തെ ഗംഗാവാലിപ്പുഴയിൽനിന്ന് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE