
കൊയിലാണ്ടി: അകലാപ്പുഴയില്‍ ഉല്ലാസ ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് ഏഴു വയസുകാരന്‍ മരിച്ചു. ഓമശ്ശേരി പുത്തൂര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാരിസിന്റെയും മറിയംസുനൈനയുടെയും മകന്‍ മുഹമ്മദ് യാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.
50 അംഗ സംഘത്തോടൊപ്പം എത്തിയ കുട്ടിയാണ് അപകടത്തില്‍പെട്ടത്. ഹൗസ്‌ബോട്ടില്‍ കളിക്കുന്നതിനിടയില്‍ തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കുട്ടിയെ പുഴയില്‍ നിന്നെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.